വിവരങ്ങൾ

കൃഷിഭവനിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

സർട്ടിഫിക്കറ്റിന്റെ പേര്ഹാജരാക്കേണ്ട രേഖകളും/ആവശ്യമായ യോഗ്യതകളും
കാർഷികാവശ്യത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഇലക്ട്രിസിറ്റി ബോർഡിൽ സമർപ്പിക്കുവാനുള്ള സർട്ടിഫിക്കറ്റ്
 1. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ
 2. വില്ലേജ് ഓഫീസിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്
 3. ജലസ്രോതസ്സ് ഉണ്ടായിരിക്കണം.
 4. മോട്ടോർ ഷെഡ് സ്ഥാപിക്കണം
 5. ചുരുങ്ങിയത് 30 സെന്റ് സ്ഥലത്ത് കൃഷിയുണ്ടെന്ന് പരിശോധിച്ച് ബോദ്ധ്യപ്പെട്ടാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
ചെറുകിട/ നാമമാത്ര കർഷകനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 1. വില്ലേജ് ഓഫീസിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്
 2. 5 രൂപയുടെ കോ‍ർട്ട് ഫീ സ്റ്റാന്പ് പതിച്ച വെള്ളക്കടലാസിലുള്ള അപേക്ഷ.
 3. 5 ഏക്കറിൽ താഴെ മാത്രം ഭൂമിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

വില്ലേജ് ഓഫീസിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

സർട്ടിഫിക്കറ്റിന്റെ പേര്ഹാജരാക്കേണ്ട രേഖകൾ
1) വരുമാന സർട്ടിഫിക്കറ്റ്
 1. ശന്പള സർട്ടിഫിക്കറ്റ്
 2. റേഷൻ കാർഡ്
 3. നികുതി അടച്ച രസീത്
 4. വരുമാനം തെളിയിക്കുന്ന മറ്റ് രേഖകൾ
2) ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടിക വർഗ്ഗ സമുദായക്കാ‍ർ ഒഴികെ)
 1. റേഷൻ കാർഡ്
 2. സ്കൂൾ സർട്ടിഫിക്കറ്റ്
 3. ജാതി രേഖപ്പെടുത്തിയ മറ്റ് രേഖകൾ
 4. ജനിച്ച് വളർന്ന സ്ഥലം ഉൾപ്പെടുന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്.
3) അഗതി സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. മരണപ്പെട്ടവരുടെ മരണ സർട്ടിഫിക്കറ്റ്
4) ഫാമിലി മെമ്പെർഷിപ് സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. മരണപ്പെട്ടവരുടെ മരണ സർട്ടിഫിക്കറ്റ്
 4. ബന്ധുത തെളിയിക്കുന്ന മറ്റ് പ്രസക്ത രേഖകൾ
 5. അറിയപ്പെടുന്ന രണ്ട് വ്യക്തികളുടെ സാക്ഷിമൊഴി
5) തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. മറ്റ് പ്രസക്ത രേഖകൾ
6) ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. മറ്റ് പ്രസക്ത രേഖകൾ
7) നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. സ്കൂൾ സർട്ടിഫിക്കറ്റ്
 3. ജനന സർട്ടിഫിക്കറ്റ്
 4. മറ്റ് രേഖകൾ
8) റസിഡന്റ് സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. മറ്റ് പ്രസക്ത രേഖകൾ
9) ലൊക്കേഷൻ സർട്ടിഫിക്കറ്റ്
 1. കരം അടച്ച രസീത്
 2. അസ്സൽ പ്രമാണം
 3. നാലതിരിലുള്ളവരുടെ പേര് വിവരം
10) കൈവശാവകാശ സർട്ടിഫിക്കറ്റ്
 1. കരം അടച്ച രസീത്
 2. അസ്സൽ പ്രമാണം
 3. നാളിതു വരെയുള്ള കുടിക്കട സർട്ടിഫിക്കറ്റ്
11) സോൾവെൻസി/വാല്യൂവേഷൻ സർട്ടിഫിക്കറ്റ് (5 ലക്ഷം വരെ)
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. കരം അടച്ച രസീത്
 4. അസ്സൽ പ്രമാണം
 5. കുടിക്കട സർട്ടിഫിക്കറ്റ്
12) വിധവ സർട്ടിഫിക്കറ്റ്
 1. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
 2. റേഷൻ കാർഡ്
 3. തിരിച്ചറിയൽ കാർഡ്
13) വണ്‍ ആൻഡ്‌ സെയിം സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. സ്കൂൾ സർട്ടിഫിക്കറ്റ്
 4. മറ്റ് പ്രസക്ത രേഖകൾ
14) പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ്
 1. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
 2. റേഷൻ കാർഡ്
 3. തിരിച്ചറിയൽ കാർഡ്
15) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. സ്കൂൾ സർട്ടിഫിക്കറ്റ്
 3. ഉദ്യോഗസ്ഥനാണെങ്കിൽ ശന്പള സർട്ടിഫിക്കറ്റ്
 4. അപേക്ഷകന്റെ മാതാപിതാക്കൾ എന്നിവർ ജനിച്ച് വളർന്ന വില്ലേജിലെ വില്ലേജാഫീസറുടെ റിപ്പോർട്ട്
16) പൊസഷൻ & നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്
 1. കരം അടച്ച രസീത്
 2. അസ്സൽ പ്രമാണം
 3. കുടിക്കട സർട്ടിഫിക്കറ്റ്
17) ആശ്രിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
 3. മറ്റ് പ്രസക്ത രേഖകൾ
18) ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്
 2. തിരിച്ചറിയൽ രേഖ
19) പോക്കുവരവ്
 1. അസ്സൽ പ്രമാണവും പകർപ്പും
 2. അസ്സൽ കീഴാധാരവും പകർപ്പും
 3. പഴയ കൈവശാവകാശക്കാരന്റെ നികുതി രസീത്
 4. പുതിയ കൈവശാവകാശക്കാരന്റെ പേരിൽ ഈ വില്ലേജിൽ വേറെ ഭൂമിയ്ക്ക് നികുതി അടക്കുന്നു-ണ്ടെങ്കിൽ ആയതിന്റെ പകർപ്പ്.
 5. കുടിക്കട സർട്ടിഫിക്കറ്റ് (അപേക്ഷിക്കുന്നയാളുടെ പേരിലും, കൈമാറ്റ തീയ്യതിയിലും ഉള്ളത്)
 6. സ്കെച്ച്
 7. അപേക്ഷ നിശ്ചിത ഫാറത്തിൽ പഴയകൈവശാവകാശക്കാരനും, പുതിയ കൈവശാവകാശക്കാരനും ഒപ്പിട്ടത്.

പഞ്ചായത്ത് ഓഫീസിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

സർട്ടിഫിക്കറ്റിന്റെ പേര്ഹാജരാക്കേണ്ട രേഖകൾ
1) കെട്ടിട/മതിൽ നിർമ്മാണ പെർമിറ്റ്
 1. 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷ
 2. ആധാരത്തിന്റെ പകർപ്പ്
 3. കരം അടച്ച രസീത്
 4. പ്ലാൻ പകർപ്പ്
 5. കൈവശാവകാശ സർട്ടിഫിക്കറ്റ് 3 എണ്ണം
 6. ലൊക്കേഷൻ സർട്ടിഫിക്കറ്റ് വീതം
2) കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
 1. 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷ
 2. നികുതി കുടിശ്ശിക അടച്ചു തീർത്ത രസീത്
3) റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
 1. വെള്ളക്കടലാസ്സിൽ 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷ
 2. നികുതി അടച്ച രസീത്
4) ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
 1. അപേക്ഷാ ഫാറം
 2. അപേക്ഷകന്റെ പേരിൽ 10 രൂപയുടെ മുദ്രപത്രം
 3. ജനന/മരണ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ
 4. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത തീയതി.
5) വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
 1. 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷാ ഫാറം
 2. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത തീയതി
 3. വിവാഹ ക്ഷണകത്ത്
 4. വിവാഹ ഫോട്ടോ
 5. അപേക്ഷകന്റെ പേരിൽ 10 രൂപയുടെ മുദ്രപത്രം
 6. വധൂവരൻമാരുടെ 2 ജോഡി പാസ്പോർട്ട് സൈസ് ഫോട്ടോ.
 7. വയസ്സ്, ജനനതീയതി തെളിയിക്കുന്ന രേഖ
 8. മതാചാര പ്രകാരം വിവാഹം നടന്നതിനുള്ള രേഖ
6) വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ്
 1. 5 രൂപയുടെ സ്റ്റാന്പൊട്ടിച്ച അപേക്ഷാ ഫാറം
 2. അംഗീകൃത പ്ലാൻ
 3. പരിസരവാസികളുടെ സമ്മതപത്രം
 4. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം
 5. വൈദ്യുത ബോർഡിന്റെ അംഗീകൃത പ്ലാൻ
7) വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്
 1. സ്ഥാപനം നടത്തുന്ന കെട്ടിട ഉടമയുടെ സമ്മത പത്രം/ വാടക ചീട്ട്
 2. 5 രൂപയുടെ സ്റ്റാന്പൊട്ടിച്ച അപേക്ഷാ ഫാറം.
8) പന്നി, പട്ടി വളർത്തുന്നതിനുള്ള ലൈസൻസ്
 1. 5 രൂപയുടെ സ്റ്റാന്പൊട്ടിച്ച അപേക്ഷാ ഫാറം.
 2. പ്രതിരോധ കുത്തിവയ്പ് നടത്തിയതിന് വെറ്റിനറി സർജൻ നൽകുന്ന സർട്ടിഫിക്കറ്റ്

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

സർട്ടിഫിക്കറ്റിന്റെ പേര്ഹാജരാക്കേണ്ട രേഖകൾ
1. മെഡിക്കൽ സർട്ടിഫിക്കറ്റ്
 1. ഡോക്ടറെ നേരിട്ട് സമീപിക്കുക
 2. 100 രൂപ ഫീസ്
2. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
 1. റേഷൻ കാർഡ്/ തിരിച്ചറിയൽ കാർഡ്
 2. ജനന സർട്ടിഫിക്കറ്റ്

Details collected By Sri. Shaj Jose, IoP, VACB, Thrissur

2014- 2015 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ഓഫീസില്‍നിന്നും നല്‍കുന്നതിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍.

I.പച്ചക്കറി കൃഷി വികസന പദ്ധതി.
 1. സ്കൂള്‍ ഒന്നിന് RS 4000/- + RS 1000 (As operational expenses )..... ( സ്കൂളുകളില്‍ പച്ചക്കറി തോട്ട നിര്‍മാണം)
 2. Irrigation unit for school...RS 10000/- ( ഇത് മോട്ടോറിനോ,കിണര്‍ കുഴിക്കുന്നതിനോ വാങ്ങാം)
 3. Micro irrigation (pipe line,tank,motor എന്നിവ വാങ്ങുന്നതിനെ), : ഒരാള്‍ക്ക്‌ RS 30,000/- (minimum area of 50 cents of land)
 4. Vegetable seeds വിതരണം.
 5. ഗ്രോ ബാഗ്‌. Rs 500/- ( 25 എണ്ണം )
 6. നേരത്തെ grow bag വാങ്ങിയവര്‍ക്ക് പുതിയതായി വളവും വിത്തും RS 115/- subsidy നിരക്കില്‍ നല്‍കുന്നു.
 7. Rain Shelter- RS 50000/- ( ഒരു വ്യക്തിക്ക്) - ഇതിലേക്ക് 100 mtr2 കൃഷി കുറഞ്ഞത് ആവശ്യമാണ്‌.
 8. പറമ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനെ RS 15000/- per hector ലഭിക്കും.
II. കിഴങ്ങു വര്‍ഗ്ഗ വിള കൃഷി
 1. Acre ഒന്നിനു RS 8000/-
III.വാഴ കൃഷി ( പുതിയത്)
 1. വാഴ ഒന്നിന് 10.50 രൂപ
IV. മണ്ണ്‍ പരിശോധന.
 1. ( Free )
V.തെങ്ങിന്‍ തൈ വിതരണം
 1. Rs 60 to 65 ( പൊക്കം കുറഞ്ഞ തെങ്ങ്)
  ( കര്‍ഷകരില്‍ നിന്ന്‍ RS 26/- to Rs 28 നിരക്കില്‍ പച്ച നാളികേരം തൊണ്ടില്ലാത്തത്‌ ശേഖരിക്കും.)
നെല്‍കൃഷി
 1. SDR scheme. ഹെക്ടര്‍- RS 1500/-
 2. RKGY SCHEME. ഹെക്ടര്‍ RS 3000/-
 3. ജനകീയാസുത്രണം- ഹെക്ടര്‍ RS 4500/-
 4. Production ബോണസ്- ഹെക്ടര്‍ Rs 1000/-
 5. RKV പദ്ധതിയില്‍ തരിശുഭൂമി നെല്‍കൃഷി ചെയ്യുന്നതിനെ Rs 11500/- per Hector ലഭിക്കും.
പൈനാപ്പിള്‍ കൃഷി
 1. Rs 26250/- - ഹെക്ടറിനെ ഒരു ലക്ഷം യുവജനങ്ങല്‍ക്ക് തൊഴില്‍ പദ്ധതി സ്കീമില്‍ അംഗങ്ങള്‍ ആയവര്‍ക്ക് 2 പശുവിനെ വാങ്ങിക്കാന്‍ Rs 5000/- രൂപ നല്‍കും.
  ( Dairy extension officer ആണ് ഈ തുക നല്‍കുന്നതു.ഇതിനെആവശ്യമായ രേഖകള്‍ കൃഷി ഓഫീസില്‍ നിന്നും ലഭിക്കും)
 2. ഈ അംഗങ്ങള്‍ക്ക് വാഴ കൃഷിക്ക് unit ഒന്നിനു( 250 വാഴ) Rs 5250/- രൂപ നല്‍കും.
കര്‍ഷക പെന്‍ഷന്‍
 1. കുറഞ്ഞത് 10 സെന്റ്‌ സ്ഥലത്തെങ്കിലും കൃഷി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ കര്‍ഷക പെന്ഷന് അര്‍ഹരാണ്.
ഹാജരാക്കേണ്ട രേഖകള്‍. ( പൊതുവില്‍)
 1. കരം അടച്ച രസീത്.
 2. ബാങ്ക് അക്കൗണ്ട്‌ന്‍റെ രേഖ.
 3. ഫോട്ടോ.( ഫോട്ടോ കൃഷിവകുപ്പ് സൗജന്യമായി ഏടുക്കും.)
പ്രത്യേകം ശ്രദ്ധിക്കുക
 1. കൃഷ്ഭവ്നിലെ visitors regsiter-ല്‍ നിങ്ങളുടെ ആവശ്യം രേഖപ്പെടുത്തി അതിന്‍റെ സീരിയല്‍ നമ്പറും date-ഉം കുറിച്ചെടുത്തു സൂക്ഷിക്കുക.

Details compiled by Sri. M.N. Ramesh, Dy. Supdt of Police, Vigilance & Anti Corruption Bureau, Kerala, Ernakulam