Issue 359Back

നിയമലംഘനങ്ങളെക്കുറിച്ചു ....

Issue made by K.K.HARIDAS on 20/09/2016 at 12:20 PM

സർ, ഇവിടെ ജനനന്മക്കായി എന്തെല്ലാം നിയമങ്ങളാണുള്ളത് .... ഏതെങ്കിലും നിയമങ്ങൾ ശരിയായി പാലിക്കപ്പെടുന്നുണ്ടോ ?.....നിയമം പാലിക്കേണ്ടവർ അത് ചെയ്യുന്നില്ല .... നിയമം പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടവർ അത്തരം നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.....അങ്ങനെയുള്ള നിയമലംഘനത്തിലൂടെ എന്തെങ്കിലും ദോഷങ്ങൾ സംഭവിച്ചാൽ മാത്രം അധികാരികൾ ആ ഒരു വിഷയത്തെ മാത്രം കേന്ദ്രീകരിച്ചു കുറച്ചു നാളുകൾ മുന്നോട്ടു നീങ്ങും .....ആ സമയം മറ്റൊരു നിയമലംഘനം കണ്മുന്നിൽ കണ്ടാലും അത് അധികാരികൾ ശ്രദ്ധിക്കില്ല .....കുറച്ചു കഴിഞ്ഞാൽ ഒരുതരത്തിലുള്ള നിയമലംഘനങ്ങൾ കണ്മുന്നിൽ കണ്ടാലും കണ്ടതായി ഭാവിക്കില്ല :.... അതാണ് നമ്മുടെ നാട് ....ഈ ഒരു പ്രത്യേകത നമുക്ക് മാത്രം അവകാശപ്പെട്ടതാണ് ...... രാവിലെ 9 - 10 മണിവരെ അതായത് സ്കൂൾ സമയം ടിപ്പർ ലോറികൾ ഓടിക്കുവാൻ പാടില്ലെന്ന് നിയമം ഉള്ളപ്പോൾ .....രാവിലെ 9 മണിസമയത്തിനു 2 , 3 മിനിട്ടുകൾക്ക് മുൻപ് ടിപ്പർ ലോറികൾ ചീറിപായും ഇത് വലിയ അപകടത്തിന് വഴിവെക്കും ,... അതും പോലീസ്‌റ്റേഷനു മുന്നിലൂടെയാണെന്നോർക്കണം .....!.... കാരണം .....ആ ഗേറ്റ് കടന്നുകിട്ടിയാൽ രക്ഷപ്പെട്ടു എന്നതോന്നൽ അവർക്കുണ്ടായിട്ടല്ലേ !...അത് മാത്രമല്ല ചിലർ സ്കൂളുകളുടെ വാതിൽക്കൽ കൊണ്ടുപോയി വണ്ടികൾ ഒതുക്കിയിടും , എന്നിട്ടു ഏകദേശം 9.30 എന്ന സമയമാകുമ്പോൾ ഈ പറയുന്ന ടിപ്പർ വാഹനങ്ങൾ ഓട്ടം ആരംഭിക്കും ....അതായത് നിയമലംഘനം .......അതും അധികാരികളുടെ മുന്നിലൂടെ... ഇങ്ങനെ ടിപ്പറുകൾ പട്ടിമറ്റത്തുള്ള കുന്നത്തുനാട് പോലീസ്‌സ്റ്റേഷനു മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ ഞാൻ 100 എന്ന നമ്പറിൽ വിളിച്ചു പരാതി പറയുകയും അവർ പട്ടിമറ്റത്തുള്ള സ്റ്റേഷനിലേക്ക് വിളിച്ചുപറയാമെന്നും പറഞ്ഞു ... ടിപ്പറുകൾ 9.30 മുതൽ ഈ സ്റ്റേഷന് മുന്നിലൂടെ ചീറിപ്പാഞ്ഞു പോയിട്ടും അധികാരികൾ കണ്ടതായി ഭാവിച്ചില്ല ... ഇതുപോലെ എത്രയെത്ര ലംഘനങ്ങൾ ... സാധാരണക്കാർ പരാതിപ്പെടാം എന്നല്ലാതെ എന്തു പ്രയോജനം സാർ ... സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാഹനങ്ങളെ കുറിച്ച് ഒരു പരാതി ഞാൻ ഇവിടെ എഴുതിയിരുന്നു .... അതിൽ മേൽനടപടി എന്തായി സാർ.... ഇപ്പോഴും രാവിലെ ഉദ്ദേശം 8.30 മുതൽ ഓട്ടോറിക്ഷകളിലും മറ്റും കൊച്ചു കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് കാണുന്നു ... ഇനിയും മറ്റൊരു ദുരന്തത്തിന് നമ്മൾ സാക്ഷ്യം വഹിക്കാൻ ഇടയാകാതിരിക്കാൻ എത്രയും പെട്ടെന്ന് ഇതിനൊക്കെയെതിരേ നടപടിയെടുക്കാൻ വേണ്ട കാര്യങ്ങൾ സ്വീകരിക്കുമോ ..... സാർ.... വിശ്വോസ്ഥതയോടെ ഹരിദാസ് .

Defendant Details

പേര്
Government
ജില്ല
എറണാകുളം
ഗ്രാമ പഞ്ചായത്ത്
കുന്നത്തുനാട്
സ്ഥാപനം
മോട്ടോർ വാഹനങ്ങൾ

Comments