Issue 354Back

സ്കൂളുകളിൽ കുട്ടികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാഹനങ്ങളെക്കുറിച്ചു

Issue made by K.K.HARIDAS on 06/09/2016 at 12:10 PM

സർ , പലതവണ ഉത്തരവുകൾ വന്നിട്ടും കർശ്ശന നടപടി ഉണ്ടാകുമെന്നു മേലുദ്യോഗസ്ഥരുടെ ശാസനകൾ പത്രമാധ്യമങ്ങളിലൂടെ വായിക്കുന്നതല്ലാതെ, സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാഹനങ്ങൾ തിക്കി നിറച്ചു കയറ്റി കൊണ്ട് പോകുന്നത് കണ്ടാൽ നാണമാകും , കാരണം ! ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കു നേരം ...... എന്ന പോലെ ... നിയമ പാലകരുടെ മുന്നിലൂടെ ഇത്തരത്തിലുള്ള വാഹനങ്ങൾ കുട്ടികളെയും കൊണ്ട് ചീറിപ്പാഞ്ഞു പോയാലും അവർ ശ്രദ്ധിക്കില്ല എനിക്ക് നേരിൽ ബോധ്യപ്പെട്ടിട്ടുണ്ട് .എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ആർ .ടി .ഓഫീസിനു കീഴിൽ പട്ടിമറ്റം കുന്നത്തുനാട് പോലീസ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന കിഴക്കമ്പലം പഞ്ചായത്തിൽ വരുന്ന ഞാറള്ളൂർ ബെത്‌ലഹേം ഗേൾസ് ഹൈ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാഹനങ്ങളിൽ കുത്തിനിറച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നത് ഇത് നിർത്തലാക്കണം . മൂന്ന് പേർക്ക് യാത്രചെയ്യാവുന്ന ഓട്ടോറിക്ഷകളിൽ 20, 22 കുട്ടികളെ വരെ തിക്കി നിറച്ചു കൊണ്ടുപോകുന്നു . ഇതിനു എതിരെ വേണ്ടുന്ന നടപടികൾ ദയവായി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു .

Defendant Details

പേര്
school & private vehicles
ജില്ല
എറണാകുളം
ഗ്രാമ പഞ്ചായത്ത്
കുന്നത്തുനാട്
സ്ഥാപനം
വിദ്യാഭ്യാസം

Comments