Issue 300Back

അനധികൃത ഇഷ്ടിക നിര്മാണം തടയുന്നതിന് ജില്ലാ കലക്ടർ നടപടികൾ സ്വീകരിക്കുന്നില്ല സമ്മർധതിനു വഴങ്ങി സ്ക്വാഡ് പ്രവര്ത്തനം നിറുത്തി വച്ചിരിക്കുന്നു .

Issue made by R SATHYADAS on 09/12/2015 at 03:23 PM

Issue 291 കഴിഞ്ഞ സീസണിൽ സര്കാരിനു 50 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ അനധികൃത ഇഷ്ടിക നിര്മാണം തുടക്കത്തിലേ തടയുന്നതിന് നടപടികൾ ആവശ്യമാണ് പാലക്കാട്‌ ജില്ലയിൽ അനധികൃത ഇഷ്ടിക നിര്മാണം നടത്തി ഏകദേശം 50 കോടിയിൽ അധികം രൂപയുടെ ഇഷ്ടികകൾ ജില്ലയിൽ നിന്നും കടത്തി കൊണ്ട് പോയ മാഫിയ ഇപ്പോൾ വീണ്ടും ജില്ലയിൽ ഇഷ്ടിക നിർമാണം തുടങ്ങിയിരിക്കുകയാണ് ചിറ്റൂർ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും പരിശോധനകളും നടപടികളും വേണമെന്ന് താലൂക് വികസന സമിതിയിൽ ആവശ്യം ഉയര്ന്നിട്ടുണ്ട് പ്രത്യേകിച്ച് എലവഞ്ചേരി കൊല്ലങ്കോട്‌ പഞ്ചായത്തുകളിലായി വ്യാപകമായി നെൽ വയലുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു കഴിഞ്ഞ വർഷം ഇഷ്ടികകൾ കണ്ടുകെട്ടി നിര്മിതി കേന്ദ്രത്തിൽ എത്തിക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടെങ്കിലും ഇത് ഉന്നത ഇടപെടലിനെ തുടർന്ന് അട്ടിമറിച്ചു 1.5 കോടി രൂപയോളം പിഴയടപ്പിച്ചു ഉടമസ്ഥർക്ക് കടത്തി കൊണ്ടുപോകാൻ അവസരം ഉണ്ടാക്കുകയാണ് ഉണ്ടായതു ഈ അഴിമതി ഈ വർഷവും നടക്കാതിരിക്കാനും ജില്ലയിലെ നെൽവയലുകൾ സംരക്ഷിക്കാനും സര്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ബഹു പാലക്കാട്‌ ജില്ല വിജിലന്സ് യുനിടിന്റെ ക്രിയാത്മക ഇടപെടൽ അത്യാവശ്യമാണ് നടപടികൾ പ്രതീക്ഷിക്കുന്നു ബഹു ജില്ലാ കലക്ടറുടെ സ്ക്വാഡിന്റെ പ്രവര്ത്തനങ്ങളും ഏകോപിപ്പിച്ചു നടപ്പിലാക്കവുന്നതാണ് അഴിമതി തുടക്കത്തിലേ തടയാൻ വിജിലന്സ് അധികാരികളോട് അഭ്യർത്ഥിക്കുന്നു ജില്ലാ വിജിലന്സ് കമ്മിറ്റി ചെയർമാൻ കൂടിയാണല്ലോ ജില്ലാ കലക്ടർ മികച്ച പിന്തുണ പ്രതീക്ഷിക്കാം കാത്തിരിക്കാം .സമ്മർധതിനു വഴങ്ങി സ്ക്വാഡ് പ്രവര്ത്തനം നിറുത്തി വച്ചിരിക്കുന്നു .നടപടികൾ ഉടൻ ആരംഭിക്കേണ്ടതാണ് .

Defendant Details

പേര്
palakkad District Collector
ജില്ല
പാലക്കാട്
ഗ്രാമ പഞ്ചായത്ത്
എലവഞ്ചേരി
സ്ഥാപനം
റവന്യൂ

Comments

R SATHYADAS said, on 05/10/2016 at 10:09 AM

പാലക്കാട് വിജിലൻസ് യൂണിറ്റ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു .