Issue 290Back

അനധികൃത കാൻറീൻ നില നിറുത്താൻ ഹെഡ് മാസ്റ്റെർ വഴിവിട്ടു ചട്ടം ലങ്ഘിച്ചു സഹായങ്ങൾ ചെയ്യുന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ട് തൃപ്തികരമായ മറുപടി തരുന്നില്ല

Issue made by C Santhoshkumar on 26/11/2015 at 10:26 AM

പാലക്കാട്‌ ജില്ലയിലെ നെന്മാറ ഗവ ;ബോയ്സ് ഹൈസ്കൂളിൽ നടന്നുകൊണ്ടിരുന്ന അനധികൃത കച്ചവടം നിറുത്തുന്നതിനായി( ISSUE 192) പ്രകാരം വിജിലന്റ്റ് കേരളയിൽ പരാതിവരികയും അന്നത്തെ D E O ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും പ്രസ്തുത കച്ചവടങ്ങൾ നിർത്തലാക്കുകയും ചെയ്തിരുന്നു എന്നാൽ തൊട്ടടുത്ത മാസം തന്നെ ഹൈസ്കൂൾ ഹെഡ് മാസ്റ്റെർ ഒരു P T A തീരുമാനത്തിന്റെ മറവിൽ അതെ സ്ഥലത്ത് തന്നെ ഒരു കാൻറീൻ നടത്തുന്നതിന് അനുമതി നല്കുകയുണ്ടായി ഇത് നിയമപരമാണോ എന്നും അതിനായി ലഭിച്ചിട്ടുള്ള രേഖകൾ ലഭ്യമാക്കാമോ എന്നും ഞാൻ വിവരാകാശ നിയമ പ്രകാരം ബഹു D E O ക്ക് അപേക്ഷ നല്കിയിരുന്നു എന്നാൽ അപേക്ഷ നെന്മാറ ഹൈസ്കൂൾ ഹെഡ് മാസ്റ്റെർക്ക് അയച്ചതായി വിവരം ലഭിക്കുകയും അതിനായി കാത്തിരിക്കുകയും ഉണ്ടായി ഈ കാലയളവ്‌ മുഴുവൻ അനധികൃതമായി പ്രസ്തുത കാന്റീൻ വൃത്തിഹീനമായ അന്തരീക്ഷത്തിൽ 2000 ത്തിലധികം കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി നടത്തികൊണ്ടിരുന്നു തുടർന്ന് സർക്കാർ സംവിധാനമായ ഹെൽത്ത് വിഭാഗത്തിൽ നിന്നും ,നെന്മാറ പഞ്ചായത്ത് അധികാരികളിൽ നിന്നും അനുമതിക്കായി വളരെയധികം സമ്മർധം ചെലുത്തിയിട്ടും ലഭിക്കാതെ വന്നപ്പോൾ താല്കാലികമായി കാൻറീൻ നിറുത്തി വെക്കാൻ ഉടമക്ക് നോടീസ് നല്കുകയും അതുമായി ബന്ധപെട്ട എല്ലാ സാധന സാമഗ്രികളും അവിടെ തന്നെ സൂക്ഷിക്കാൻ അനുവദിക്കുകയും ചെയ്ത ശേഷം "ഇപ്പോൾ ഇവിടെ കാൻറീൻ പ്രവര്ത്തിക്കുന്നില്ല "എന്ന് മാത്രം മറുപടി തരികയും മറ്റു ചോദ്യങ്ങള്ക്ക് തൃപ്തികരമായ മറുപടി ബോധപൂർവ്വം തരാതിരിക്കുകയും ചെയ്തിരിക്കുകയാണ് .ഇത് നഗ്നമായ ചട്ടലന്ഘനവും നീതി നിഷേധവുമാണ് .മാത്രമല്ല കാൻറീൻ ഉടമയോട് സ്കൂളിനു പുറത്തു റോഡരികിൽ ചായയും പലഹാരങ്ങളും ഉണ്ടാക്കി സ്കൂളിനകത്ത് വിറ്റഴിക്കാൻ അനുമതിയും നല്കിയിട്ടുണ്ട് സ്കൂളിനു പുറത്തു റോഡരികിൽ പൊടിപടലങ്ങൾക്ക് നടുവിൽ വൃത്തിഹീനമായ അന്ദരീക്ഷതിൽ ഉണ്ടാക്കുന്ന ഭക്ഷണ വസ്തുക്കൾ കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് .ആയതിനാൽ ചട്ടം ലങ്ഘിച്ചു കാൻറീൻ നടത്തുന്നതിന് അനുമതി നൽകിയതിനും ,വിവരാകാശ നിയമം ലങ്ഘിച്ചതിനും ചട്ടവിരുദ്ധമായി സര്കരിന്റെ ഉത്തമ താല്പര്യത്തിനു വിരുദ്ധമായി കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ അനുവദിച്ചതിനും പ്രധാന അധ്യാപകനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

Defendant Details

പേര്
Head Master G B H S Nemmara
ജില്ല
പാലക്കാട്
ഗ്രാമ പഞ്ചായത്ത്
എലവഞ്ചേരി
സ്ഥാപനം
പൊതുവിദ്യാഭ്യാസം

Comments

R SATHYADAS said, on 05/10/2016 at 10:16 AM

അനധികൃതമായ കാന്റീന് നിർത്തലാക്കിയിട്ടുണ്ട്