Issue 277Back

വ്യാജ രേഖകൾ ചമച്ചും ,അനാവശ്യ വ്യവഹാരങ്ങൾക്ക്‌ വലിച്ചിഴച്ചും പാവപ്പെട്ടവൻറെ ഭൂമി തട്ടിയെടുക്കാൻ ശ്രമം .സർക്കാർ ഉദ്യോഗസ്ഥർ പണം സ്വീകരിച്ച് കൂട്ട് നില്ക്കുന്നു .

Issue made by C Santhoshkumar on 26/10/2015 at 04:54 PM

ഞാൻ പാലക്കാട്‌ ജില്ലയിലെ നെന്മാറ എന്ന സ്ഥലത്ത് ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു ഉപജീവനം നടത്തിവരുന്നു നെന്മാറ വല്ലങ്ങി ബയ്പാസ്സിൽ അമ്മ ടയർ വർക്സ് എന്നാണ് സ്ഥാപനത്തിന്റെ പേര് സ്വന്തമായി 1.5 സെന്റ്‌ ഭൂമി വിലകൊടുത്തു തീരു വാങ്ങിയാണ് അതിൽ ചെറിയ തോതിൽ സ്ഥാപനം നടത്തി ജീവിച്ചു വരുന്നത് റീ സർവേ നമ്പര് 456 ; ബ്ലോക്ക് 55,സബ് ഡിവിഷൻ 1/1. എന്നതാണ് ഭൂമിയുടെ വിശദവിവരങ്ങൾ ,ഞാൻ ഭൂമി വാങ്ങി ഏകദേശം 3 വര്ഷത്തിനു ശേഷം ഈ ഭൂമിക്കു അവകാശ വാദവുമായി എന്റെ സ്ഥാപനത്തിന്റെ കിഴക്കും പടിഞ്ഞാറും ഉള്ള കെട്ടിട ഉടമകൾ ചന്ദ്രൻ എന്ന രാമചന്ദ്രനും ,P J ജോസ് എന്നവരും ആധാരത്തിൽ കൃത്രിമം കാണിച്ചു ,അതിരുകൾ തെറ്റായി എഴുതിച്ചേർത്ത് എന്റെ സ്ഥലം അവരുടെതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തികൊണ്ടിരിക്കുന്നു അതിന്റെ ഭാഗമായി എനിക്കെതിരെ ഒരു സിവിൽ കേസ് നല്കിയിട്ടുള്ളതും കമ്മിഷൻ വച്ച് പരിശോധിച്ചപ്പോൾ എന്റെ ആധാര പ്രകാരമുള്ള സ്ഥലത്തിന്റെ പകുതിയിലധികവും മേൽ പറഞ്ഞ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നതായാണ് കോടതിക്ക് ബോധ്യപെട്ടതും അതുകൊണ്ട് തന്നെ കേസ് ചെലവ് സഹിതം തള്ളിയിട്ടുള്ളതുമാണ്,ഇതിൽ ,P J ജോസ് എന്നയാളുടെ മകൻ ജീസണ്‍ സംസ്ഥാന സർക്കാർ നിരോധിച്ച മണി ചെയിണ്‍ പരിപാടിയുടെ ആംവേ ഉത്പന്നങ്ങൾ ഇപ്പോഴും വിറ്റു കൊണ്ടിരിക്കുന്നു .,P J ജോസ് എന്നവരും,ഇദ്ദേഹത്തിന്റെ മക്കളും മരുമക്കള്മായ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടലും ഇവരുടെ പണത്തിന്റെ സ്വദീനവും മൂലം ഇവർ വ്യാജരേഖ ചമയ്ക്കുകയും അന്യന്റെ ഭൂമി കൈവശം ആക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ള കാര്യം വളരെ വ്യക്തമാണ് ആയതിനാൽ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയും കുറ്റകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു എന്നെ അനാവശ്യ വ്യവഹാരങ്ങളിൽ നിന്നും രക്ഷിച്ചു സാമൂഹ്യ നീതി ലഭ്യമാക്കി തരേണമെന്നു അപേക്ഷിക്കുന്നു .

Defendant Details

പേര്
P J Jose,Ramachandran.
ജില്ല
പാലക്കാട്
ഗ്രാമ പഞ്ചായത്ത്
എലവഞ്ചേരി
സ്ഥാപനം
രജിസ്ട്രേഷൻ

Comments

R SATHYADAS said, on 05/10/2016 at 10:21 AM

ചില ഒത്തുതീർപ്പു ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു ആർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു കാണുന്നില്ല .