FAQ

FAQ യിൽ നിങ്ങളുടെ സംശയം രേഖപ്പെടുത്താനായി ദയവായി Sign In ചെയ്യുക

നിങ്ങളുടെ സംശയങ്ങളും അതിനുള്ള മറുപടിയും

FAQ- 1. എന്താണ് അഴിമതി ?

Ans. “The abuse of entrusted power for personal gain” എന്നതാണ് അഴിമതിയുടെ പൊതുവായ നിർവചനം.
2010-ല്‍ ചില ഭേദഗതികള്‍ വരുത്തിയ 1988 ലെ അഴിമതി നിരോധന നിയമമാണ് ഇന്ത്യയിലെ പൊതുപ്രവർത്തകർ നടത്തുന്ന അഴിമതി എന്നാൽ എന്ത് എന്ന് വിശദീകരിക്കുന്നത്. 2013- ല്‍ അഴിമതിയിലൂടെ ഉണ്ടാക്കിയ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള വിപുലമായ നിയമങ്ങളോടെ (സെക്ഷന്‍-18) ബില്‍ ആയി അവതരിപ്പിച്ചെങ്കിലും നിയമമായിട്ടില്ല.
കൈക്കൂലിയോ, മറ്റു ഉപഹാരങ്ങളോ, സ്വകാര്യ നേട്ടങ്ങളോ ലഭിക്കുന്നതിന് വേണ്ടി, മനപൂർവ്വം കര്‍ത്തവ്യങ്ങളില്‍ കാലതാമസമോ, വീഴ്ചയോ ഉപേക്ഷയോ നടത്തിയാൽ അഴിമതി ആകും. തനിക്കോ മറ്റുള്ളവർക്കോ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വേണ്ടി സ്വന്തം അധികാരം ഉപയോഗിക്കുക, (ദുരുപയോഗിക്കുക), വരവിൽ കവിഞ്ഞ സ്വത്ത് സ്വന്തം പേരിലോ, മറ്റുള്ളവരുടെ പേരിലോ ഉണ്ടായിരിക്കുക, പണമോ അല്ലാതെയോ ഉള്ള നേട്ടങ്ങൾക്കുവേണ്ടി പദവിയിലുള്ള ആള്‍ ശ്രമം നടത്തുക എന്നിവയും അഴിമതിയുടെ നിർവചനത്തിൽ വരും.
അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 10, 11, 13, 15 എന്നീ വകുപ്പുകൾ വളരെ വിശദമായി പലതരത്തിലുള്ള അഴിമതിയുടെ ഘടകങ്ങൾ കൃത്യമായി വിവരിക്കുന്നുണ്ട്.
SECTION 7: Public servant taking gratification other than legal remuneration in respect of an official act. - Whoever, being, or expecting to be a public servant, accepts or obtains or agrees to accept or attempts to obtain from any person, for himself or for any other person, any gratification whatever, other than legal remuneration, as a motive or reward for doing or forbearing to do any official act or for showing or forbearing to show, in the exercise of his official functions, favour or disfavour to any person or for rendering or attempting to render any service or disservice to any person, with the Central Government or any State Government or Parliament or the Legisla­ture of any State or with any local authority, corporation or Government company referred to in clause (c) of Section 2, or with any public servant, whether named or otherwise
SECTION 8: Taking gratification, in order, by corrupt or illegal means, to influence public servant. - Whoever accepts or obtains. or agrees to accept, or attempts to obtain, from any person, for himself or for any other person, any gratification whatever as a motive or reward for inducing, by corrupt or illegal means, any public servant, whether named or otherwise, to do or to forbear to do any official act, or in the exercise of the official functions of such public servant to show favour or disfavour to any person, or to render or attempt to render any service or disservice to any person with the Central Government or any State Government or Parliament or the Legislature of any State or with any local authority, corporation or Government company referred to in clause (c) of Section 2, or with any public servant, whether named or otherwise
SECTION 9:  Taking gratification, for exercise of personal influence with pub­lic servant. - Whoever accepts or obtains or agrees to accept or attempts to obtain, from any person, for himself or for any other person, any gratification whatever, as a motive or reward for inducing, by the exercise of personal influence, any public servant whether named or otherwise to do or to forbear to do any official act, or in the exercise of the official functions of such public servant to show favour or disfavour to any person, or to render or attempt to render any service or disservice to any person with the Central Government or any State Government or Parliament or the Legislature of any State or with any local authority, corporation or Government company referred to in clause (c) of Section 2, or with any public servant, whether named or otherwise
SECTION 10:  Punishment for abetment by public servant of offences defined in Section 8 or 9. - Whoever, being a public servant, in respect of whom either of the offences defined in Section 8 or Section 9 is committed, abets the offence, whether or not that offence is committed in consequence of that abetment
SECTION 11:  Public servant obtaining valuable thing, without consideration from person concerned in proceeding or business transacted by such public servant.—Whoever, being a public servant, accepts or obtains or agrees to accept or attempts to obtain for himself, or for any other person, any valuable thing without consideration, or for a consideration which he knows to be inadequate, from any person whom he knows to have been, or to be, or to be likely to be concerned in any proceeding or business transacted or about to be transacted by such public servant, or having any connection with the official functions of himself or of any public servant to whom he is subordinate, or from any person whom he knows to be interested in or related to the person so concerned
SECTION 12:  Punishment for abetment of offences defined in section 7 or 11.—Whoever abets any offence punishable under section 7 or section 11 whether or not that offence is committed in consequence of that abetment
SECTION 13:  Criminal misconduct by a public servant.—
(1) A public servant is said to commit the offence of criminal misconduct,—
(a) if he habitually accepts or obtains or agrees to accept or attempts to obtain from any person for himself or for any other person any gratification other than legal remuneration as a motive or reward such as is mentioned in section 7; or
(b) if he habitually accepts or obtains or agrees to accept or attempts to obtain for himself or for any other person, any valuable thing without consideration or for a consideration which he knows to be inadequate from any person whom he knows to have been, or to be, or to be likely to be concerned in any proceeding or business transacted or about to be transacted by him, or having any connection with the official functions of himself or of any public servant to whom he is subordinate, or from any person whom he knows to be interested in or related to the person so concerned; or
(c) if he dishonestly or fraudulently misappropriates or otherwise converts for his own use any property entrusted to him or under his control as a public servant or allows any other person so to do; or
(d) if he,—
(i) by corrupt or illegal means, obtains for himself or for any other person any valuable thing or pecuniary advantage; or
(ii) by abusing his position as a public servant, obtains for himself or for any other person any valuable thing or pecuniary advantage; or
(iii) while holding office as a public servant, obtains for any person any valuable thing or pecuniary advantage without any public interest; or
(e) if he or any person on his behalf, is in possession or has, at any time during the period of his office, been in possession for which the public servant cannot satisfactorily account, of pecuniary resources or property disproportionate to his known sources of income.
SECTION 14 : Habitual committing of offence under sections 8, 9 and 12.—Whoever habitually commits,—
(a) an offence punishable under section 8 or section 9; or
(b) an offence punishble under section 12
SECTION 15 : Punishment for attempt.—Whoever attempts to commit an offence referred to in clause (c) or clause (d) of sub-section (1) of section 13
2011-ൽ ഇന്ത്യ അന്താരാഷ്ട അഴിമതി വിരുദ്ധ കൺവെൻഷനിൽ ഒപ്പിട്ട ശേഷം (United Nations Convention Against Corruption) വികസിത രാഷ്ട്ര നിലവാരത്തിലുള്ള അഴിമതി വിരുദ്ധ നിയമങ്ങളും, സംവിധാനങ്ങളും, നടപടികളും പൊതു മേഖലയിലും സ്വകാര്യ മേഖലയിലും നടപ്പാക്കേണ്ടതുണ്ട്.

FAQ- 2. എന്താണ് വിജിലൻറ്കേരള ?

Ans. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഓരോ പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും, കോര്‍പ്പറേഷനിലും നടപ്പാക്കപ്പെടുന്ന അഴിമതി വിരുദ്ധ പദ്ധതിയാണ് വിജിലൻറ്കേരള.
ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് 100 % അഴിമതി വിമുക്ത പദ്ധതി നടത്തിപ്പും, ഭരണ സംവിധാനങ്ങളുമാണ് വിജിലൻറ്കേരള പദ്ധതി നടപ്പിലാകുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

FAQ-3. വിജിലൻറ്കേരളയുടെ  ലക്ഷ്യങ്ങള്‍ ?

Ans. i) ഒരു പ്രദേശത്തെ ഏതെങ്കിലും സർക്കാർ സ്കീമിലോ, പദ്ധതിയിലോ, പണിയിലോ, നടത്തിപ്പിലോ, ഓഫീസിലോ അഴിമിതി കണ്ടാൽ സത്യസന്ധമായും കൃത്യമായും വ്യക്തമായും എന്‍റെ പ്രശ്നത്തിൽ പോസ്റ്റ്‌ ചെയ്യുന്നത് പ്രദേശത്തെ അഴിമതിരഹിതമാക്കാൻ സഹായകമാകും. എന്‍റെ പ്രശ്നമായി കണ്ട് അതിൻറ്റെ പരിഹാരത്തിനായി ആ പ്രദേശത്തെ ആളുകള്‍ പങ്കാളിയാവുക എന്നതാണ് ഉദ്ദേശിക്കുന്നത്
ii) സമൂഹത്തില്ഴ അഴിമതി ചെയ്തതിനുശേഷം നടപടിയെടുക്കുക എന്ന സ്ഥിരം സംവിധാനത്തില്ഴ നിന്നും മാറി അഴിമതി നടക്കുന്നതിനു മുമ്പേ തന്നെ അഴിമതി സാദ്ധ്യതകള്ഴ കണ്ടെത്തി അതിനെ തടയുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകതയും ലക്ഷ്യവും.
iii) പരാതി സംസ്കാരത്തിൽ നിന്നും പങ്കാളിത്ത പ്രശ്നപരിഹാര സംസ്കാരത്തിലേയ്ക്കുള്ള മാറ്റമാണ് വിജിലന്ഴറ് കേരള ലക്ഷ്യമിടുന്നത്. നിലവില്ഴ പരാതികൾ നല്ഴകി മറ്റാരെങ്കിലും പരിഹരിച്ച് നൽകട്ടെ എന്ന മനോഭാവം ശീലിച്ചു വരുന്നവരാണ് കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും. ഒരു തദ്ദേശസ്വയംഭരണ പ്രദേശത്തെ പല പരാതികളും അല്പം ശ്രദ്ധ വയ്ക്കുകയാണെങ്കില്ഴ പ്രദേശ വാസികള്‍ക്കുതന്നെ കൂട്ടായ്മയിലൂടെ പരിഹരിക്കാവുന്നതാണ്.
iv) അജ്ഞത കൊണ്ട് തന്നെ പല സേവനങ്ങളും പൊതുജനങ്ങള്ഴക്ക് സമയോചിതമായോ, വേണ്ട ഗുണനിലവാരത്തിലോ, അളവിലോ കിട്ടാതെ വരുകയാണ്. അതുകൊണ്ട് തന്നെ, പൊതുജനങ്ങള്ഴക്ക് നിയമ പരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം എങ്ങിനെയാണ് തന്‍റെ പ്രശ്നത്തിന് പ്രതികരിക്കേണ്ടത് എന്നും മനസ്സിലാക്കി കൊടുക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യവും വിജിലന്ഴറ് കേരളയ്ക്കുണ്ട്.
v) ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പ്രശ്നത്തിന് പരിഹാരം നേടുകയും ഇതേ തരം പ്രശ്നങ്ങൾ ഒരു പ്രദേശത്ത് വീണ്ടും ഉണ്ടാകാതിരിക്കുക എന്നതും വിജിലൻറ്കേരള ലക്ഷ്യമിടുന്നുണ്ട്.
vi) പൊതുജനങ്ങളുടെ മേല്ഴനോട്ടത്തില്ഴ സാമൂഹിക നിരീക്ഷണ വേദികള്ഴ സൃഷ്ടിച്ചെടുത്ത് പദ്ധതി വിഹിതത്തിന്ഴെറ ശരിയായ വിതരണവും നിര്ഴവ്വഹണവും സര്ഴക്കാര്ഴ സേവനങ്ങളും നൂറു ശതമാനവും ഉറപ്പാക്കുകയെന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്‌.
vii) ഈ പദ്ധതി ലക്ഷ്യമിടുന്നത് അഴിമതിക്ക് ശിക്ഷാവിധികള്ഴ നേടിക്കൊടുക്കലല്ല. മറിച്ച് ശിക്ഷിക്കപ്പെടുവാനുള്ള സാദ്ധ്യത സൃഷ്ടിക്കാതിരിക്കുക എന്നതാണ്.
പൈലറ്റ് പ്രോജെക്ടായി എറണാകുളം മുതൽ വടക്കോട്ട്‌ കാസർഗോഡ് വരെ 8 ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ 2014 സെപ്റ്റംബർ മാസം വിജിലൻറ്കേരള ആരംഭിച്ചു. 2015 മാർച്ചിൽ, മുനിസിപ്പാലിറ്റികളും, കോര്‍പറേഷനുകളും കൂടി പൈലറ്റ് പ്രോജക്ടായി തിരഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

FAQ-4. വിജിലന്‍റ്കേരളയുടെ ഘടന ?

Ans. വിജിലൻറ്കേരളയുടെ പ്രവര്‍ത്തനത്തില്‍ ഏഴു തരം പങ്കാളികളുണ്ട്
ഗ്രൂപ്പ്-1 സർക്കാർ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലോ സർക്കാർ പ്രവർത്തനങ്ങളിലോ അഴിമതി അഭിമുഖീകരിക്കുകയോ കാണുകയോ ചെയ്യുന്നവർ
ഗ്രൂപ്പ് -2 അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ അറിവും കഴിവും നേടി, സജീവ പങ്കാളികളാവുന്നവർ - ഓരോ പ്രദേശത്തും താമസിക്കുന്നവരും അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തക്ക അറിവും കാര്യപ്രാപ്തിയും, മനോഭാവവും, സത്യസന്ധതയും, സാമുഹിക പ്രതിബദ്ധതയും ഉള്ള അംഗങ്ങളെയാണ് കോയിലേഷൻ മെമ്പർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗ്രൂപ്പ്‌ -3 പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി പ്രദേശത്തെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും
ഗ്രൂപ്പ്‌-4 ജില്ലയിലെ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസ് സ്റ്റാഫും
ഗ്രൂപ്പ്‌ -5 ജില്ലാതല വിജിലൻസ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണ മേധാവികളും
ഗ്രൂപ്പ്‌-6 വകുപ്പ് മേധാവികൾ, പൊതുമേഖല സ്ഥാപന മേധാവികൾ, ബോർഡ്‌ മേധാവികൾ, മറ്റ് സർക്കാർ ഉന്നതോദ്യോഗസ്ഥർ
ഗ്രൂപ്പ്‌-7 വിജിലൻസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ

FAQ- 5. വിജിലന്‍റ്കേരള ഓപ്പറേഷന്‍ ?

Ans. ഒരാള്‍ വിജിലന്ഴറ് കേരളയുടെ വെബ് സൈറ്റിൽ സന്ദര്‍ശിച്ച് തന്ഴെറ പ്രശ്നം പോസ്റ്റ് ചെയ്താല്ഴ; രണ്ടും, മൂന്നും ഗ്രൂപ്പുകള്ഴ (അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ അറിവും കഴിവും നേടി, സജീവ പങ്കാളികളാവുന്നവരും) (പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി പ്രദേശത്തെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും) പ്രശ്നം പരിശോധിക്കുുകയും നിശ്ചിത സമയപരിധിക്കുള്ളില്ഴ പ്രസ്തുത കാര്യത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതാണ്. അവര്ഴക്ക് തീര്ഴക്കാന്ഴ പറ്റാത്ത പ്രശ്നങ്ങൾ ഗ്രൂപ്പ്-5 ലേക്ക് (ജില്ലാതല വിജിലൻസ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണ മേധാവികളും) 30 ദിവസം കഴിഞ്ഞ് ഓട്ടോമാറ്റിക്കായി ഓണ്‍ലൈനില്‍ വരുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഗ്രൂപ്പ്-5 പരിഹരിച്ചില്ലെങ്കിൽ ഗ്രൂപ്പ്-6 (വകുപ്പ് മേധാവികൾ, പൊതുമേഖല സ്ഥാപന മേധാവികൾ, ബോർഡ്‌ മേധാവികൾ, മറ്റ് സർക്കാർ ഉന്നതോദ്യോഗസ്ഥർ) പരിശോധിച്ച് പ്രശ്നം 30 ദിവസത്തിനുള്ളിൽ കൈകാര്യം ചെയ്യുന്നതാണ് ബന്ധപ്പെട്ട ഔദ്യോഗിക തലങ്ങളിലെല്ലാം പരിശോധിച്ചശേഷം താൻ അവതരിപ്പിച്ച പ്രശ്നത്തിന്റെ റിസൽറ്റ് അവസാനം എന്തെന്ന് അറിയുവാനും കഴിയുന്ന ഏകജാലക സംവിധാനമാണിത്.

FAQ-6. എങ്ങനെ എന്റെ പ്രദേശത്ത് വിജിലന്റ് കേരള പരിപാടി തുടങ്ങാം ?

Ans. വിജിലന്റ് കേരള പരിപാടി പുതുതായി ഏതെങ്കിലും കോർപ്പറേഷൻ പ്രദേശത്തോ, മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ നടപ്പാക്കണമെങ്കിൽ ചുരുങ്ങിയത് 30 പേരെങ്കിലും ആദ്യ കോയിലേഷൻ അംഗങ്ങൾ ആകാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച അപേക്ഷ ഓൺലൈനായി പഞ്ചായത്ത് പ്രസിഡന്‍റ്/ മുനിസിപ്പൽ ചെയർപേഴ്സൺ/ കോർപ്പറേഷൻ മേയർ / കോർപ്പറേഷൻ സെക്രട്ടറി പൂരിപ്പിച്ച് അയക്കേണ്ടതാണ്. കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ പ്രദേശത്ത് ചുരുങ്ങിയത് 30 പേരെങ്കിലും അഴിമതി വിരുദ്ധ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായും ചുരുങ്ങിയത് 10 പൊതുപ്രവർത്തകരോ ഉദ്യോഗസ്ഥരോ അഴിമതിരഹിതരായി, ഉത്തരവാദിത്വത്തോടെ, കാര്യക്ഷമമായി കർത്തവ്യങ്ങൾ ചെയ്യുന്നവരായി ഉണ്ടാകുമല്ലോ.

FAQ- 7. വിജിലന്റ്റ് കേരളയില്‍ അംഗ മാകുവാന്‍ എന്താണ് ചെയ്യേണ്ടത് ?

Ans. അംഗമാകാൻ http://vigilantkerala.in എന്ന വെബ്സൈറ്റിൽ ഇ മെയിലോ മൊബൈൽ നമ്പരോ ഉപയോഗപ്പെടുത്തി അതത് ഗ്രൂപ്പിൽ ഉള്ളവർ സൈൻ ഇൻ ചെയ്യേണ്ടതാണ്‌.
വിജിലന്‍റ്കേരളയിൽ ഏഴുതരം അംഗ ങ്ങളുണ്ട്
ഗ്രൂപ്പ്-1 സർക്കാർ ഓഫീസുകളിലോ സർക്കാർ പ്രവർത്തനങ്ങളിലോ അഴിമതി അഭിമുഖീകരിക്കുകയോ കാണുകയോ ചെയ്യുന്നവർ
ഗ്രൂപ്പ് -2 അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ അറിവും കഴിവും നേടി, സജീവ പങ്കാളികളാവുന്നവർ
ഗ്രൂപ്പ്‌ -3 പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി പ്രദേശത്തെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും
ഗ്രൂപ്പ്‌-4 ജില്ലയിലെ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസ് സ്റ്റാഫും
ഗ്രൂപ്പ്‌ -5 ജില്ലാതല വിജിലൻസ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണ മേധാവികളും
ഗ്രൂപ്പ്‌-6 വകുപ്പ് മേധാവികൾ, പൊതുമേഖല സ്ഥാപന മേധാവികൾ, ബോർഡ്‌ മേധാവികൾ, മറ്റ് സർക്കാർ ഉന്നതോദ്യോഗസ്ഥർ
ഗ്രൂപ്പ്‌-7 വിജിലൻസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ

FAQ-8 . ആരാണ് കോയിലേഷന്‍ മെമ്പര്‍ ?

Ans. ഓരോ പ്രദേശത്തും താമസിക്കുന്നവരും അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തക്ക അറിവും കാര്യപ്രാപ്തിയും , മനോഭാവവും, സത്യസന്ധതയും , സാമുഹിക പ്രതിബദ്ധതയും ഉള്ള ഗ്രൂപ്പ് -2 അംഗങ്ങളെയാണ് കോയിലേഷൻ മെമ്പർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

FAQ-9. എന്താണ് വിജിലന്റ് കേരള ക്ലബ്ബ് ?

Ans. സ്ക്കൂളുകളിലും കോളേജുകളിലും പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിജിലന്റ് കേരളയിൽ സജീവ പങ്കാളികളാകാൻ വേണ്ടി വിജിലന്റ് കേരള ക്ലബ്ബിൽ അംഗമാകാം. അംഗമാകുന്നതിന് വേണ്ടി മെമ്പർഷിപ്പ് ഫോം www.Vigilantkerala.in വെബ്ബ്സൈറ്റിൽ തന്നെ ഓൺലൈനായി പൂരിപ്പിച്ച് അയക്കണം. നമുക്കുചുറ്റുമുള്ള അഴിമതികൾ അവസാനിപ്പിക്കാനുള്ള ഉദ്യമത്തിൽ വിദ്യാർത്ഥികൾ പങ്ക് ചേർന്നാൽ എല്ലാ പ്രദേശത്തും സൽഭരണം സാദ്ധ്യമാകുകുയും വദ്യാഭ്യാസത്തിനൊപ്പം കമ്മ്യൂണിറ്റി സർവ്വീസ് നടത്തുന്നതിന്റെ വിവരം സ്വന്തം ബയോഡേറ്റയിൽ രേഖപ്പെടുത്തുന്നതിനും സാധിക്കുന്നു.

FAQ-10. എന്താണ് ബെസ്റ്റ് പ്രാക്റ്റീസ് സെന്റർ?

Ans. വിജിലന്റ് കേരളയുടെ ഭാഗമായി രൂപപ്പെട്ടുവരുന്ന ഓരോ സർക്കാർ സ്ഥാപനങ്ങളുടെ പരിപാടികളുടേയും സേവനങ്ങളുടേയും നടത്തിപ്പിൽ അവലംബിക്കാവുന്ന സൽഭരണ പരിഷ്ക്കാരങ്ങളും നടപടികളുമാണ് ബെസ്റ്റ് പ്രാക്ടീസ് സെന്റർ. ഓരോ പദ്ധതികളുടെ രൂപകൽപ്പനയിലും പ്ളാനിംഗിലും, നടത്തിപ്പിലും മോണിറ്ററിംഗിലും മറ്റും അവലംബിക്കാവുന്ന, ലോക്കൽ കമ്മ്യൂണിറ്റിക്കും പൊതുജനങ്ങൾക്കും ഏറ്റവും പ്രയോജനം ചെയ്യുന്ന സൽഭരണ കോഡ് ഓഫ് പ്രാക്ടീസുകൾ വിജിലൻസ് കേരള വെബ് സൈറ്റിൽ ഈ സെന്ററിൽ ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതാണ്. 100% അഴിമതി രഹിതമായി, സൽഭരണ തത്വങ്ങൾ പ്രകാരം ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ലഭിക്കുന്ന സേവനങ്ങളുടേയും പദ്ധതികളുടേയും നടത്തിപ്പിൽ അവലംബിക്കാവുന്ന പ്രോട്ടോക്കോൾ അല്ലെങ്കിൽ സുതാര്യ നടപടിക്രമങ്ങൾ അല്ലെങ്കിൽ പൗരൻമാർക്ക് കൂടുതൽ സംതൃപ്തി നൽകുന്ന നൂതന രീതികൾ ആണ് ഇവ. ഇപ്രകാരം ഓരോ പ്രദേശങ്ങളിലും കാണുന്ന നല്ല രീതികൾ ഈ ഓൺലൈൻ സെന്ററിൽ വീഡിയോ, ഫോട്ടോ ഉൾപ്പടെ പോസ്റ്റ് ചെയ്യാവുന്നതാണ്.

FAQ-11. വിജിലൻറ്‌ കേരള വെബ്‌സൈറ്റില്‍ ഉള്ള എന്‍റെ പ്രശ്നം എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത് ?

Ans. വിജിലൻറ്‌ കേരളയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനോടൊപ്പം, അവരവർ നേരിട്ട് കാണുന്നതോ അല്ലെങ്കിൽ അവരവർ നേരിടുന്നതോ ആയ അഴിമതി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഹ്രസ്വമായി പറയാനുള്ള അവസരമാണ് എൻറെ പ്രശ്നം എന്ന വേദികൊണ്ട് ലക്ഷ്യമിടുന്നത് . ഒരു പ്രദേശത്തെ ഏതെങ്കിലും സർക്കാർ സ്കീമിലോ , പദ്ധതിയിലോ, പണിയിലോ , നടത്തിപ്പിലോ , ഓഫീസിലോ അഴിമിതി കണ്ടാൽ സത്യസന്ധമായും കൃതൃമായും വൃക്തമായും എന്‍റെ പ്രശ്നത്തിൽ പോസ്റ്റ്‌ ചെയ്യുന്നത് പ്രദേശത്തെ അഴിമതി രഹിതമാക്കാൻ സഹായമാകും . എന്‍റെ പ്രശ്നമായി കണ്ട് അതിൻറ്റെ പരിഹാരത്തിനായി പങ്കാളിയാവുക എന്നതാണ് ഉദ്ദേശിക്കുന്നത്

FAQ-12. എന്താണ് ചര്‍ച്ചാവേദി ?

Ans. അഴിമതി വിരുദ്ധ പ്രവർത്തങ്ങൾക്ക് സഹായകമാകുന്ന ആശയങ്ങളെ രൂപപ്പെടുത്തുന്നതിനും ആന്‍റി കറപ്ഷന്‍ ബെസ്റ്റ് പ്രാക്ടീസ് വികസിപ്പിക്കുന്നതിനും വേണ്ടി ഏതെങ്കിലും വിഷയത്തിൽ ചർച്ചകൾ തുടങ്ങാനും തുടരാനും വേണ്ടിയാണ് ചർച്ചാവേദി.

FAQ-13. എന്താണ് രഹസ്യ വിവരങ്ങള്‍ ? രഹസ്യ വിവരം നല്‍കിയാല്‍ അതു നല്‍കുന്ന ആളുടെ പേരു വിവരങ്ങള്‍ പുറത്താകുമോ?

Ans. ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങി നിൽക്കാത്തതും വളരെ വ്യാപകമായി ഉയർന്നതലത്തിൽ നടക്കുന്ന അഴിമതി വിജലന്റെകേരളയുടെ 6 ഉം 7 ഉം ഗ്രൂപ്പ്‌ അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ്‌ രഹസ്യവിവരങ്ങൾ. വിവരം കൃത്യവും വസ്തുതാപരവും അഴിമതിയുടെ നിർവ്വചനത്തിൽ വരുന്നതും, ജില്ലാതലത്തിൽ പരിഹരിക്കപ്പെടേണ്ടതുമാണെങ്കിൽ അന്വേഷിക്കും . വിവരദാതാവിൻറെ പേരും മറ്റും ഒരിക്കലും പുറത്താകില്ല.
പരിശീലനം ലഭിച്ച ആവശ്യത്തിനു കോയിലേഷന്‍ അംഗങ്ങള്‍, എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനുകളില്‍ സജ്ജമാകുകയും ഒരു ഭരണ പ്രദേശത്തെ എല്ലാ ഉദ്യോഗസ്ഥരും (ഗ്രൂപ്പ് -5) വിജിലന്റ്റ് കേരള വെബ്‌സൈറ്റില്‍ സൈന്‍ ഇന്‍ ചെയ്തു അംഗമാകുകയും, ഗ്രൂപ്പ് 5 ലെയും ഗ്രൂപ്പ്-6 ലെയും ജില്ലാതല / സംസ്ഥാന ഭരണ മേധാവികള്‍ വിജിലന്റ്റ് കേരള വെബ്‌സൈറ്റില്‍ സൈന്‍ ഇന്‍ ചെയ്തു അംഗമാകുകയും ചെയ്തതിനു ശേഷം മാത്രമേ രഹസ്യ വിവരങ്ങളില്‍ ഭലപ്രദമമായ നടപടി എടുക്കുവാന്‍ സാധിക്കുകയുള്ളൂ; ഫോട്ടോ, വീഡിയോ, രേഖകൾ എന്നിവ സഹിതം പോസ്റ്റ്‌ ചെയ്‌താല്‍ നടപടികള്‍ സീകരിക്കുന്നതിന് കൂടുതല്‍ സഹായകമാകും. രഹസ്യ വിവരങ്ങളില്‍ അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം, അധികാര ദുര്‍വിനിയോഗം, വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം മുതലായവ നടന്നത് എവിടെ, എങ്ങിനെ, എന്ന്, ആരില്‍നിന്നും എന്തു സാമ്പത്തിക നേട്ടം, തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കില്‍ അന്വേഷണം നടത്താന്‍ ബുദ്ധിമുട്ടായിരിക്കും.

FAQ-14. എന്തൊക്കെ തരത്തിലുള്ള പ്രശ്നങ്ങള്‍ എനിക്ക് പോസ്റ്റ്‌ ചെയ്യാം?

Ans. ഏതെങ്കിലും പ്രദേശത്തെ സർക്കാർ / അർദ്ധസർക്കാർ സ്കീമിലോ , പദ്ധതിയിലോ , പ്ലാനിങ്ങിലോ , നടത്തിപ്പിലോ , ഓഫീസുകളിലോ അഴിമതി കണ്ടാൽ അവയുടെ ഫോട്ടോ , വീഡിയോ, രേഖകൾ എന്നിവ സഹിതം പോസ്റ്റ്‌ ചെയ്യാം. പ്രശ്ന പരിഹാരത്തിനായി സജീവ പങ്കാളിയാകുമെന്ന മനോഭാവതിലാണ് ഒരു പ്രശ്നം അവതരിപ്പിക്കുന്നതെങ്കിൽ പരിഹാരം സാധ്യമാണ്.
പ്രശ്നത്തിന്റെ ഫോട്ടോ , വീഡിയോ , കൃത്യമായ രേഖകൾ മുതലായവകൊണ്ട് പൂർണ്ണമായി അവതരിപ്പിച്ചാൽ പ്രശ്ന പരിഹാരം എളുപ്പമാകും.

FAQ-15. വിജിലന്റ്കേരള വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ അഡ്രസ്‌ വേണമോ ?

Ans. ഇ മെയിൽ അഡ്രസിന് പകരമായി മൊബൈൽ ഫോണ്‍ നമ്പർ നൽകിയാലും ലോഗിൻ ചെയ്യാം . മൊബൈൽ ഫോണിൽ ഒരു ഒറ്റത്തവണ പാസ്സ്‌വേർഡ്‌ വരുന്നത് വെച്ച് ലോഗിൻ പൂർത്തിയാക്കാം.

FAQ-16. One Time Password (OTP) ലഭിക്കാതിരുന്നാല്‍ എന്താണ് ചെയേണ്ടത്?

Ans. ഇമെയിൽ വിലാസവും മൊബൈൽ നമ്പറും contact@vigilantkerala.in എന്ന ഇമെയിലിൽ അയക്കുക.

FAQ-17. പാസ്സ്‌വേർഡ്‌ മറന്നു പോയാൽ ലോഗിന്‍ ചെയ്യാന്‍ എന്തു ചെയ്യണം ?

Ans. പാസ്സ്‌വേർഡ്‌ മറന്നു പോയാൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക Click Here

FAQ-18. വിജിലന്റ്റ് കേരള സംബന്ധിച്ചുള്ള സംശയങ്ങൾ എങ്ങനെ ദുരീകരിക്കാം ?

Ans. വിജിലന്റ്റ് കേരള അക്കൌണ്ടിൽ ലോഗിൻ ചെയ്ത ശേഷം ചുവടെ കാണുന്ന ബോക്സിൽ സംശയങ്ങൾ രേഖപ്പെടുത്തുകയോ , contact@vigilantkerala.in എന്ന വിലാസത്തിലേക് ഇമെയിൽ അയക്കുകയോ ചെയാവുന്നതാണ് .

FAQ-19. ആരൊക്കെയാണ് ഗ്രൂപ്പ് 3 അംഗങ്ങൾ?

Ans. ഒരു തദ്ദേശസ്വയംഭരണ പ്രദേശത്ത് താമസിക്കുന്ന ആൾ, വിജിലന്റ് കേരള വെബ് സൈറ്റിൽ പോസ്റ്റ് ചെയ്യുന്ന ‘എന്റെ പ്രശ്നം’ പരിഹരിക്കാൻ ഡെലഗേറ്റഡ് അതോറിട്ടി (പൂർണ്ണ ഉത്തരവാദിത്വവും അധികാരവും) ഉള്ള അധികാരികളാണ് ഗ്രൂപ്പ് 3 അംഗങ്ങൾ. ചില വകുപ്പുകളിൽ ഈ ഉദ്യോഗസ്ഥൻ/അധികാരി അതത് തദ്ദേശസ്വയംഭരണ പ്രദേശത്തിന് പുറത്തുള്ള ഓഫീസിലായിരിക്കും ജോലി ചെയ്യുന്നത്. ഉദാഹരണമായി താലൂക്ക് അടിസ്ഥാനത്തിലുള്ള ജോയിന്‍റ് RTO, ജില്ലാ ആസ്ഥാനത്ത് ഉള്ള ജിയോളജിസ്റ്റ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയോൺമെന്റ് എഞ്ചിനീയർ, പാടം നികത്തുന്നതിനുള്ള പെർമിറ്റ് നൽകാൻ അധികാരമുള്ള RDO മുതലായവർ. ഓരോ വകുപ്പിലെയും സ്ഥാപനത്തിലെയും ജില്ലാതല മേധാവിക്ക് താഴെയുള്ള അധികാരിയാണ് ഗ്രൂപ്പ് 3 അംഗങ്ങൾ. ചുരുക്കം ചില വകുപ്പുകളിൽ ഗ്രൂപ്പ് 3-യും ഗ്രൂപ്പ് 5-യും ഒന്നായിരിക്കാം.
പ്രശ്നം പരിഹരിക്കാൻ സ്വയം അധികാരമില്ലാത്തയാൾ ഗ്രൂപ്പ് 1-ഉം പ്രശ്നം പരിഹരിക്കാൻ അധികാരം ഉള്ളയാൾ ഗ്രൂപ്പ് 3-മാണ്. പല തലത്തിൽ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും പല നിയമങ്ങളും ചട്ടങ്ങളും, സർക്കാർ ഉത്തരവുകളും മൂലം ഓരോ തലത്തിലുമുള്ള അധികാരികൾക്ക് ചില പ്രത്യേക അധികാരങ്ങളും ഉത്തരവാദിത്വങ്ങളു മുണ്ടായിരിക്കും. ചില വകുപ്പുകളിൽ താലൂക്ക്, സബ്-ഡിവിഷൻ, തലത്തിൽ മേലുദ്യോഗ സ്ഥരായി ജില്ലാ മേധാവിക്ക് താഴെയും എന്നാൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ലെവലിന് മുകളിലുമായി ഉദ്യോഗസ്ഥരുണ്ടെങ്കിലും, സൂപ്പർവിഷന് പുറമെ, ഓരോ അത്തരം ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ ചില കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ടാവുന്നതാണ്. അവരും ഗ്രൂപ്പ് 3 അംഗങ്ങളാകുന്നത്.

FAQ-20. Code of conduct for coalition members

Ans. Familiarize with the VigilantKerala website functions and guide issue posting online.

Gain knowledge on services notified by all departments under RTS

Gain knowledge about technical specifications and the corruption touch – points of all schemes in his ward / of the department.

Check site once in 3 days and call / learn about the issue when posted online.

Contact the appropriate group 3 officers and their supervisory officers on the issue.

Give more information to the issue user on how to address the issue.

Call / e-mail to group 4 officers, if not resolved after total 4 transactions in the site by 1

അറിയിപ്പുകള്‍