ഞങ്ങളെക്കുറിച്ച്

1964 മുതല്‍ പ്രത്യേക വകുപ്പായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആണ് സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ഏജന്‍സി. സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുജന സേവകര്‍ എന്നിവരുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തരത്തിലുള്ള ആരോപണങ്ങളില്‍ ബ്യൂറോ അന്വേഷണം/എന്‍ക്വയറി നടത്തുന്നു.

  1. പി സി ആക്ട് 1988ല്‍ നിര്‍വചിച്ചിരിക്കുന്ന രീതിയിലുള്ള പൊതു സേവകരുടെ ക്രിമിനല്‍ പെരുമാറ്റം
  2. പൊതു സേവകരുടെ സത്യസന്ധരഹിതമായ അല്ലെങ്കില്‍ മാന്യമല്ലാത്ത പെരുമാറ്റം അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം.
  3. കൃത്യവിലോപം അല്ലെങ്കില്‍ അശ്രദ്ധ
  4. 5,00,000 രൂപയില്‍ കൂടുതലുള്ള പൊതുമുതലിന്റെ ദുരുപയോഗം.
  5. വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കല്‍
  6. പൊതുപണമോ സ്വത്തുവകകളോ ദുരുപയോഗം ചെയ്യുക.

വിജിലിന്‍സ് കേസുകളിലുള്ള അന്വേഷണം കൂടാതെ വിജിലന്‍സ് എന്‍ക്വയറികള്‍, രഹസ്യമായ പരിശോധനകള്‍, മിന്നല്‍ പരിശോധനകള്‍ എന്നിവയും ബ്യൂറോ സംഘടിപ്പിക്കാറുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും ബ്യൂറോ ശേഖരിക്കാറുണ്ട്. കേരള സര്‍ക്കാരിന്റെ G.O. (P) No.65/92/Vig dated 12.5.1992 and G.O. (P) No.18/97/Vig dated 5.4.1997 എന്നീ മാര്‍ഗ്ഗരേഖകള്‍ പ്രകാരമാണ് ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്.

അറിയിപ്പുകള്‍